മഞ്ചേരി : ആനക്കയം ജിയുപിഎസ് സ്റ്റേഡിയം നവീകരണം ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് യോഗത്തില്‍ പ്രമേയം. ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷന്‍ സി.കെ. ഹാഷിദ് അവതരിപ്പിച്ച പ്രമേയം ജാഫര്‍ കാരാത്തൊടി പിന്താങ്ങിയതോടെ ഐകൃകണ്ഠേന അംഗീകരിച്ചു.
ഗ്രൗണ്ട് ലെവലിംഗ്, ഡ്രൈനേജ്, ഗാലറി, ഫ്ളഡ് ലൈറ്റ്, ഫെന്‍സിംഗ്, ശുചിമുറി, ഡ്രസ്സിംഗ് മുറി തുടങ്ങി ഒരു കോടി രൂപയുടെ സമഗ്ര വികസനം ആവശ്യപ്പെട്ടായിരുന്നു പ്രമേയാവതരണം.
വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും മികച്ച കായിക സൗകര്യം ഒരുക്കുക, ഫുട്ബോള്‍ ഉള്‍പ്പെടെയുള്ള വിവിധ കായിക ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, പ്രദേശത്തെ കായിക പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കുക, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതവും നിലവാരമുള്ളതുമായ കളിസ്ഥലം ഒരുക്കുക, പ്രാദേശിക കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ അനുയോജ്യമായ സൗകര്യം ഒരുക്കുക, ആരോഗ്യകരമായ ജീവിതശൈലിയും യുവജന പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. യോഗത്തില്‍ പ്രസിഡന്റ് സി. ബുഷ്റ അധ്യക്ഷത വഹിച്ചു.
ഉപാധ്യക്ഷന്‍ സി.കെ. ശിഹാബ്, സെക്രട്ടറി വി. ശ്രീകല, സ്ഥിരസമിതി അധ്യക്ഷരായ പി.ടി. ഖദീജ, പി.ടി. സുനീറ, പഞ്ചായത്തംഗങ്ങളായ ബിന്ദു സജി, ജാഫര്‍ കാരാതൊടി, അഷ്റഫ് എന്ന കുട്ട്യാപ്പു, പി.ബി. ബഷീര്‍, മുഹമ്മദ് സാലി, സുഹ്റ റഷീദ്, അസി. സെക്രട്ടറി സുരേഷ് ബാബു, കെ. നിഷാദേവി എന്നിവര്‍ പ്രസംഗിച്ചു.